ന്യൂദല്‍ഹി: മഴക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി വെള്ളിയാഴ്ച രാജ്ഭവനില്‍ തങ്ങും. ശനിയാഴ്ച അദ്ദേഹം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
രാവിലെ 7.10 മുതല്‍ പത്തനംതിട്ട, ആലപ്പുഴ, റാന്നി, ആലുവ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി ഹെലികോപ്ടറില്‍ പ്രളയബാധിത പ്രദേശങ്ങള്‍ വീക്ഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയെ അനുഗമിക്കും. തുടര്‍ന്ന് രാവിലെ 9.25-ന് കൊച്ചി നേവല്‍ ബേസില്‍ മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ കേരളത്തിനുള്ള ആശ്വാസ പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കേരളത്തെ പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കും. കൂടിക്കാഴ്ചയ്ക്കു ശേഷം ശനിയാഴ്ച രാവിലെ 10.30-ന് പ്രധാനമന്ത്രി കൊച്ചിയില്‍നിന്നു മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: