കോട്ടയം : കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ മഴ വീണ്ടും തുടങ്ങി.
കോട്ടയം നഗരത്തില്‍ താഴ്ന്ന പ്രദേശമായ നടമ്പാടം അടക്കം വെള്ളത്തിനടിയിലായി .എം സി റോഡിലേക്കുള്ള ഗതാഗതം തടസ്സമായി മാറി.
കഴിഞ്ഞ ദിവസങ്ങളില്‍ പാലാ ഉള്‍പ്പെടെ ഉള്ള നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയില്‍ ആയി .ഇനിയും ശക്തമായ മഴ തുടര്‍ന്നാല്‍ കോട്ടയം നഗരം തന്നെ വെള്ളത്തിനടിയില്‍ ആകും എന്ന ഭയവും നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: