സേനയെ നേരത്തെ വിളിക്കാമായിരുന്നു, സര്‍ക്കാരിനെതിരെ ചെന്നിത്തല

Saturday 18 August 2018 11:07 am IST
രക്ഷാപ്രവര്‍ത്തനത്തിന് സേനയെ നേരത്തെ വിളിക്കാമായിരുന്നെന്നും, എന്തുകൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല സൈന്യത്തെ നേരത്തെ ഏല്‍പ്പിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രക്ഷാപ്രവര്‍ത്തനത്തിന് സേനയെ നേരത്തെ വിളിക്കാമായിരുന്നെന്നും, എന്തുകൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല സൈന്യത്തെ നേരത്തെ ഏല്‍പ്പിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.

നാല് ദിവസമായി ജനങ്ങളെ രക്ഷപ്പെടുത്താന്‍ കഴിയാത്തത് ഭയപ്പെടുത്തുകയാണ്. അടിയന്തരസഹായമായി പ്രധാനമന്ത്രി 1000 കോടിയെങ്കിലും അനുവദിക്കുമെന്നാണ് കരുതിയതെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.