പ്രളയക്കെടുതി: കേരളത്തിന് സഹായമെത്തിക്കാന്‍ ദുബായി ഭരണാധികാരിയുടെ ആഹ്വാനം

Saturday 18 August 2018 11:23 am IST
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തത്തെ നേരിടാനും ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കാനും യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അടിയന്തരസഹായം നല്‍കാന്‍ കമ്മിറ്റി രൂപവത്കരിച്ചതായും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

ദുബായി: പ്രളയക്കെടുതി രൂക്ഷമായ കേരളത്തെ സഹായിക്കാന്‍ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ ആഹ്വാനം. വിഷയത്തില്‍ മലയാളികളുടെ ശ്രദ്ധ കൂടുതല്‍ ആവശ്യമായതിനാല്‍ ഇംഗ്ലീഷിനും അറബിക്കും പുറമേ മലയാളത്തിലും ശൈഖ് മുഹമ്മദ് വിഷയം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തത്തെ നേരിടാനും ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കാനും യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അടിയന്തരസഹായം നല്‍കാന്‍ കമ്മിറ്റി രൂപവത്കരിച്ചതായും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.