കൊച്ചി: മോശം കാലാവസ്ഥമൂലം തിരിച്ചിറക്കിയ ഹെലികോപ്ടറില്‍ വീണ്ടും പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തുന്നു. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും മറ്റുമായി ചേര്‍ന്ന് നടത്തിയ കൂടിയാലോചനയ്ക്ക് ശേഷം അടിയന്തര സഹായമായി 500 കോടി രൂപകൂടി പ്രധാനമന്ത്രി അനുവദിച്ചു. ഇതോടെ അടിയന്തര കേന്ദ്ര സഹായം 760 കോടിയായി.
വ്യോമ നിരീക്ഷണത്തിനു ശേഷം ദല്ഹിയിലെത്തിലാലുടന് വിശദ വിശകലനത്തിന് ശേഷം സംസ്ഥാനം ആവശ്യപ്പെടുന്ന സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു. സംസ്ഥാനത്തിന് നിലവിലുള്ള വിവിധ കേന്ദ്ര സഹായ ധനത്തില്‍ ഏതും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
കേരളത്തിന് പ്രത്യേക വെള്ളപ്പൊക്കക്കെടുതി സഹായം നല്‍കുന്നതിനുള്ള പദ്ധതികള്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ആലോചനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: