38 ഹെലികോപ്റ്ററുകള്‍, രണ്ടായിരത്തിലേറെ സൈനികര്‍ രക്ഷാ പ്രര്‍ത്തനത്തില്‍

Saturday 18 August 2018 1:55 pm IST

കൊച്ചി: സൈനിക സംവിധാനം വെള്ളപ്പൊക്ക രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് വന്‍തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് സ്വയം തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും അവസരവുമില്ലാത്തതാണ് മുഖ്യ പ്രശ്‌നം.

സംസ്ഥാനത്ത് ദേശീയ ദുരന്ത നിയന്ത്രണ സേനയുടെ 57 സംഘം പ്രവര്‍ത്തന സജ്ജമായുണ്ട്. ഇതില്‍ 1300 പേരാണുള്ളത്. 435 ബോട്ടുകളും ഇവര്‍ സജ്ജമാക്കിയിട്ടുണ്ട്. 

സൈന്യം പത്ത് കോളത്തെ വിന്യസിച്ചിട്ടുണ്ട്. എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെ 10 ടീമിലായി 790 പരിശീലനം നേടിയ സൈനികര്‍ രക്ഷാ പ്രവര്‍ത്തനത്തിലുണ്ട്. നാവിക സേനയുടെ 82 ടീമുകളിലായി ആയിരത്തോളം പേരുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ 42 ടീമുകളും രണ്ട് ഹെലി കോപ്റ്ററുകളും രണ്ട് ചെറുകപ്പലുകളും രക്ഷാ പ്രവര്‍ത്തനത്തിലുണ്ട്. 

മൂന്ന് സൈനിക സംവിധാനത്തിലും തീരദേശ സംരക്ഷണ സേനയിലും നിന്നായി വലിയ സംവിധാനമാണ് പ്രവര്‍ത്തനത്തിലുള്ളത്. 38 ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ നാവിക സേനയുടെ 58 വാഹന സംവിധാനങ്ങള്‍ സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.