കേരളം പ്രതിസന്ധിയില്‍, ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരം: മുഖ്യമന്ത്രി

Saturday 18 August 2018 2:55 pm IST
സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ കൊണ്ട് പ്രളയക്കെടുതിയില്‍ മരണസംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമുള്ള സമയമല്ല, കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കേരളം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ കൊണ്ട് പ്രളയക്കെടുതിയില്‍ മരണസംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമുള്ള സമയമല്ല, കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സന്നാഹങ്ങള്‍ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുമായുള്ള പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാധ്യത അടക്കം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.