കേരളത്തിന് തമിഴ്‌നാടിന്റെ വക വീണ്ടും 5 കോടി

Saturday 18 August 2018 4:08 pm IST
മന്ത്രി എടപ്പാടി പളനിസാമിയാണ് കേരളത്തിന് അടിയന്തര സഹായം കൈമാറുമെന്ന് അറിയിച്ചത്. ആഗസ്ത് 10ന് കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 5കോടി രുപ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിരുന്നു. പ്രളയക്കെടുതിയില്‍ ഷാര്‍ജയുടെ കൈത്താങ്ങ്; ആദ്യ ഘട്ടമായി കേരളത്തിന് 4 കോടി രൂപ സഹായം നല്‍കും.

ചെന്നൈ: പ്രളയദുരിതത്താല്‍ വലയുന്ന കേരളത്തിന് വീണ്ടും സഹാവുമായി തമിഴ്നാട് സര്‍ക്കാര്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് 5 കോടി രൂപയും 500 ടണ്‍ അരിയും 19000 ലിറ്റര്‍ പാലും 300 ടണ്‍ പാല്‍പ്പൊടിയും തുണിത്തരങ്ങളും നല്‍കും. മന്ത്രി എടപ്പാടി പളനിസാമിയാണ് കേരളത്തിന് അടിയന്തര സഹായം കൈമാറുമെന്ന് അറിയിച്ചത്. ആഗസ്ത് 10ന് കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 5കോടി രുപ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിരുന്നു. പ്രളയക്കെടുതിയില്‍ ഷാര്‍ജയുടെ കൈത്താങ്ങ്; ആദ്യ ഘട്ടമായി കേരളത്തിന് 4 കോടി രൂപ സഹായം നല്‍കും.

ഇതിനുപുറമെയാണ് ഇപ്പോള്‍ 5 കോടി രൂപയും 500 ടണ്‍ അരിയും 19000 ലിറ്റര്‍ പാലും 300 ടണ്‍ പാല്‍പ്പൊടിയും തുണിത്തരങ്ങളും ദുരിതമനുഭവിക്കുന്ന കേരളത്തിനായി നല്‍കുന്നത്. റവന്യൂ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഈ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ ഒരു കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. പ്രളയദുരിതത്താല്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനായി രാജ്യം മുഴുവന്‍ കൈകോര്‍ക്കുകയാണ്. നിരവധി സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ അടിയന്തരസഹായങ്ങള്‍ നല്‍കികഴിഞ്ഞിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.