പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു

Saturday 18 August 2018 4:39 pm IST
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പിടിഐ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും ഭൂരിപക്ഷം നേടാനായിരുന്നില്ല പിന്നീട് ചെറുകിട പാര്‍ട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്.

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തെഹ്‌റിക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു.

പാക്കിസ്ഥാന്റെ 22-മത് പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. പ്രസിഡന്റ് മംനൂണ്‍ ഹസനാണ് ഇമ്രാന്‍ ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പിടിഐ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും ഭൂരിപക്ഷം നേടാനായിരുന്നില്ല പിന്നീട് ചെറുകിട പാര്‍ട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.