ന്യൂയോര്‍ക്ക്: യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന് (80) അന്തരിച്ചു. 2001 ലെ സമാധാന നൊബേല്‍ സമ്മാന ജേതാവും ആയിരുന്നു. കുറേക്കാലമായി ചികിത്സയിലായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഏഴാമത് സെക്രട്ടറി ജനറലായിരുന്നു, 1997 മുതല്‍ 2006 വരെ. സമാധാനത്തിനും മനുഷ്യാവകാശത്തിനും യുഎന്‍ ശാക്തീകരണവുമായിരുന്നു പ്രവര്‍ത്തനകാലത്തെ ശ്രദ്ധ. പുതിയ സഹസ്രാബ്ദത്തില്‍ യുഎന്‍ നയിച്ചുവെന്നതും അദ്ദേഹത്തിന്റെ വിശേഷം.
ജനീവയില്‍ യുഎന്‍ ഭാഗമായ ലോകാരോഗ്യ സംഘടനയിലെ ബജറ്റ് ഓഫീസറായി 1962 ലാണ് യുഎന്‍ സേവനം തുടങ്ങിയത്. എത്യോപ്യയില്‍ ആഫ്രിക്കന്‍ ഇക്കണോമിക് കമ്മീഷന്, ജനീവയില്‍ അഭയാര്‍ഥികള്‍ക്കുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ തുടങ്ങി ഒട്ടേറെ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. സെക്രട്ടറി ജനറലാകുന്നതിന് തൊട്ടുമുമ്പ് സമാധാന സേനയുടെ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്നു. ഭാര്യയും മൂന്നു മക്കളമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: