ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി

Saturday 18 August 2018 6:15 pm IST

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ 22 -ാം പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റിന്റെ വസതിയിലായിരുന്നു ചടങ്ങ്. വെള്ളിയാഴ്ച, പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി സഭാ നേതാവായി ഇമ്രാനെ അംഗങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നാഷണല്‍ അസംബ്ലിയില്‍ ചെറുകക്ഷികളുടെ പിന്തുണയോടെയായിരിക്കും ഭരണം. 

ഇടക്കാല പ്രധാനമന്ത്രി നസിറുള്‍ മുള്‍ക്, സ്പീക്കര്‍ ആസാദ് ഖൈ്വസര്‍, കരസേനാ മേധാവി ഖാമര്‍ ജാവേദ് ബജ്‌വ, വ്യോമസേനാ മേധാവി മുജാഹിദ് അന്‍വര്‍ ഖാന്‍, നാവിക സേനാ തലവന്‍ സഫര്‍ മഹ്മൂദ് അബ്ബാസി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്ന് പ്രത്യേക അനുമതിയോടെ ക്രിക്കറ്റ് താരം നവ്‌ജോത് സിദ്ദു പങ്കെടുത്തു. പാക്കിസ്ഥാന്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ആരെയും ക്ഷണിച്ചിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.