മഴ വ്യാപകമാകുന്നു, ശക്തി കുറയുന്നു, കടല്‍ അശാന്തം

Saturday 18 August 2018 6:28 pm IST

ന്യൂദല്‍ഹി: കേരളത്തിലുള്‍പ്പെടെ മഴയുടെ ശക്തികുറയുന്നു, എന്നാല്‍ രാജ്യ വ്യാപകമാവുകയാണ്. ഗുജറാത്ത്, കര്‍ണാടക തീരം എന്നിവിടങ്ങളില്‍ ശക്തമായ മഴയായിരിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നു.

നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, കൊങ്കണ്‍ഗോവ, തമിഴ്‌നാട്, ദക്ഷിണ കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ പല സ്ഥലങ്ങളിലായി പെയ്യും. ആന്തമാനിലും പഞ്ചാബിലും തെലങ്കാനയിലും ആന്ധ്രാ തീരത്തും ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്നു. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും അശാന്തമാകുന്നുണ്ട്.  കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.