കൊച്ചി: പ്രതിരോധ സേനയുടെ ഭാഗമായ കോസ്റ്റ് ഗാര്‍ഡ് മാത്രം ഇതുവരെ ചെയ്തതിങ്ങനെ. കോസ്റ്റ് ഗാര്‍ഡ് ഗോവ- കേരള ആസ്ഥാനത്തുനിന്ന് ഇന്ന് 31 രക്ഷാ- ദുരിതാശ്വാസ സംഘത്തെക്കൂടി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഇന്ന് വിന്യസിച്ചു. കൂടുതല്‍ രക്ഷാ പ്രവര്‍ത്തന സാമഗ്രികളും ലഭ്യമാക്കി.
ഗോവയില്‍നിന്ന് അധികം ഹെലി കോപ്റ്ററുകള്‍ കൊണ്ടുവന്നു. നാല് ഫിഷിങ് ബോട്ടുകള്‍ ഉള്‍പ്പെടെ പറവൂര്‍, വരാപ്പുഴ മേഖലയില്‍ വിനിയോഗിച്ചു.
– കോസ്റ്റ് ഗാര്‍ഡ് ഇതുവരെ ചെയ്തത്:
– രക്ഷപ്പെടുത്തിയത് 2507 പേരെ
– ഹെലികോപ്റ്റര്‍ വഴി രക്ഷിച്ചത് 19 പേരെ
– സുരക്ഷിത താവളത്തിലെത്തിച്ചത് 6415 പേരെ
– പ്രവര്‍ത്തനങ്ങളിലുള്ള കോസ്റ്റ് ഗാര്‍ഡുകള്‍ 510
– ജീവന് രക്ഷാ ബോട്ടുകള്‍ ഉപയോഗിച്ചത് 35
– ലൈഫ് ജാക്കറ്റുകള്‍ വിനിയോഗിച്ചത് 465
– കണ്ടെടുത്ത മൃതദേഹങ്ങള്‍ ഒന്ന്
– വിതരണം ചെയ്ത ഭക്ഷണപ്പൊതികള്‍ 2950
– ഹെലികോപ്ടറില്‍ നിക്ഷേപിച്ച ഭക്ഷണപ്പൊതി 650
പ്രതികരിക്കാൻ ഇവിടെ എഴുതുക: