'അവര്‍ക്ക് അധികാരം, അധികാരം മാത്രം'

Saturday 18 August 2018 6:45 pm IST

കൊച്ചി: സൈന്യത്തിനെ രക്ഷാ പ്രവര്‍ത്തനം ഏല്‍പ്പിക്കില്ലെന്ന പിണറായി സര്‍ക്കാരിന്റെ കടുംപിടുത്തത്തിനെതിരേ വന്‍ വിമര്‍ശനം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു പുറമേ, സാംസ്‌കാരിക- സാമൂഹ്യ പ്രവര്‍ത്തകരും വ്യാപകമായി പ്രതികരിക്കുന്നു. 

ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോയി മാത്യു ഫേസ്ബുക്കില്‍ എഴുതുന്നു: ''

പുര കത്തുമ്പോള്‍ വാഴവെട്ടുകയല്ല എന്നാലും പറഞ്ഞുപോവുകയാണ്. 

ജനങ്ങള്‍ക്ക് വേണ്ടി ജീവത്യാഗംവരെ ചെയ്യുന്ന സൈനികര്‍ നമുക്കുള്ളപ്പോള്‍ രക്ഷാപ്രവര്‍ത്തനം അവരെ ഏല്പിച്ചുകൊടുത്താല്‍ അധികാരം നഷ്ടപ്പെടും എന്ന് ഭയക്കുന്ന ഭരണാധികാരികള്‍ മനുഷ്യജീവന് വിലകല്പിക്കുന്നില്ല എന്ന് വേണം കരുതാന്‍ .

അവര്‍ക്ക് അധികാരം അധികാരം അധികാരം മാത്രം.''

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.