കണ്ണൂര്‍: ഗവ. എഞ്ചിനിയറിങ്ങ് കോളജിലെ നാലാം ബാച്ചിന്റെ (1989-93) 20ന് നടത്താനിരുന്ന രജതജൂബിലി ആഘോഷം പ്രളയക്കെടുതി കാരണം ഒഴിവാക്കി. സ്മൃതി 2018 എന്ന പേരില്‍ രണ്ട് ദിവസമായി നടത്താനിരുന്ന രജതജൂബിലി ആഘോഷത്തിന്റെ നടത്തിപ്പിനായി ശേഖരിച്ച തുകയില്‍ നിന്നും ഒരു ലക്ഷം രൂപ സംഘാടകസമിതി സംഭാവന ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.ജ്യോതീന്ദ്രനാഥ് ജില്ലാ കലക്ടര്‍ക്ക് തുക കൈമാറി. സജിത് കെ.നമ്പ്യാര്‍, സുരേഷ്ഭാസ്ക്കര്, സുനേഷ്ബാബു, പുഷ്പലത എന്നിവര്‍ പങ്കെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ പി.ജ്യോതീന്ദ്രനാഥ്, സജിത് കെ.നമ്പ്യാര്‍, കെ.സഹജന്, എം.റൂബി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: