വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ അയച്ചു

Saturday 18 August 2018 8:02 pm IST

 

കണ്ണൂര്‍: പ്രളയബാധിതര്‍ക്ക് ആശ്വാസമേകാന്‍ അഴീക്കോട് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് രംഗത്ത്. വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള അത്യാവശ്യ സാധനങ്ങളുമായി ദയ ട്രസ്റ്റിന്റെ വാഹനം പുറപ്പെട്ടു. അരി, ഉപ്പ്, നാപ്കിന്‍, ബ്രെഡ്, ജാം തുടങ്ങിയ വസ്തുക്കളാണ് വയനാട്ടിലേക്ക് അയച്ചത്. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ ബി.ജി ധനഞ്ജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ആദ്യഘട്ടം അഞ്ച് ലക്ഷത്തിലേറെ രൂപ ചെലവ് വരുന്ന പ്രവര്‍ത്തനങ്ങളാണ് ട്രസ്റ്റ് നടപ്പിലാക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ മടങ്ങുമ്പോഴേക്കും വളരെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനുള്ള പ്ലാനുകള്‍ ട്രസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.സൂരജ് പാണയില്‍, ട്രസ്റ്റി എന്‍.കെ.ശ്രീജിത്ത്, രാജേന്ദ്രന്‍, രതീശന്‍ കണിയാങ്കണ്ടി, ഐ.സി.താജുദ്ദീന്‍, രഗിന്‍ തയ്യില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പയ്യാവൂര്‍: മഴക്കെടുതികള്‍ മൂലം വയനാട്ടില്‍ ദുരിതത്തിലായ ജനങ്ങള്‍ക്ക് കാരുണ്യണിന്റെ കൈത്താങ്ങുമായി ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന പള്ളിയും. ഫൊറോന പരിധിയിലെ 11 ഇടവകകള്‍ മുഖേന സമാഹരണം നടത്തിയാണ് സഹായമെത്തിച്ചത്. പത്ത് ടണ്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും മറ്റ് നിത്യോപയോഗ സാധനങ്ങളുമായി വയനാട്ടിലേക്ക് യാത്ര തിരിച്ച വാഹനങ്ങള്‍ ഫൊറോന വികാരി  ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. ഫാ.ജോണ്‍ കൂവപ്പാറയില്‍ കെസിവൈഎം തലശേരി അതിരൂപത ഡയറക്ടര്‍ ഫാ.സോണി വടശേരിയില്‍, ഫാ.രഞ്ജിത് പടിഞ്ഞാറേ ആനശേരിയില്‍, ജോസ് മേമടം എന്നിവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.