മണ്ണിടിച്ചില്‍ രൂക്ഷമായി; ജനങ്ങള്‍ ആശങ്കയില്‍

Saturday 18 August 2018 8:03 pm IST

 

ആലക്കോട്: ആലക്കോട്-ഒറ്റത്തൈ-കാപ്പിമല റോഡില്‍ മണ്ണിടിച്ചില്‍ രൂക്ഷമായത് ജനങ്ങലെ ആശങ്കിയിലാക്കി. ഒറ്റത്തൈ, കാപ്പിമല ഭാഗങ്ങളിലായി റോഡില്‍ നിരവധിയിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായിട്ടുള്ളത്. ബസ്സുകളടക്കം നിരവധി വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന റോഡില്‍ അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചില്‍ ഏറെ അപകടം വരുത്തിവെക്കുന്നതാണ്. റോഡിന് വീതി കുറഞ്ഞതും ഭീഷണിയായിട്ടുണ്ട്. ഓവുചാലില്ലാത്തതിനാല്‍ മുകളില്‍നിന്നും കുത്തിയൊലിച്ചുവരുന്ന വെള്ളം മുഴുവന്‍ റോഡിലൂടെയാണ് ഒഴുകുന്നത്. ആലക്കോട് കാപ്പിമല റോഡ് വീതിക്കൂട്ടി മെക്കാഡം ടാറിംഗ് നടത്തുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പദ്ധതി നടപ്പിലായിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.