പാനൂര്‍ ആശുപത്രിയില്‍ മരുന്ന് മാറി നല്‍കിയതായി ആരോപണം

Saturday 18 August 2018 8:05 pm IST

 

പാനൂര്‍: പാനൂര്‍ ആശുപത്രിയില്‍ നിന്നും മരുന്ന് മാറി നല്‍കുന്നത് നിത്യസംഭവമാകുന്നു. ഫാര്‍മസിസ്റ്റിന്റെ അശ്രദ്ധയില്‍ രണ്ടര വയസുകാരിക്കു നല്‍കിയത് ഒരേ മരുന്നുകള്‍. പനിയും തണുപ്പുമായി വന്ന കുട്ടിക്കാണ് ഒരേ മരുന്നുകള്‍ തന്നെ കുറിപ്പടി ശ്രദ്ധിക്കാതെ നല്‍കിയത്. വീട്ടുകാര്‍ ഒരു ഗുളിക നല്‍കിയതിനു ശേഷം അടുത്ത പായ്ക്കിലും ഒരേ ഗുളിക കണ്ടതോടെ ഡോക്ടറെ സമീപിക്കുകയായിരുന്നു. അപ്പോഴാണ് കുറിപ്പടിയില്‍ എഴുതിയ രീതിയിലല്ല മരുന്ന് നല്‍കിയതെന്ന് മനസിലായത്. ഇതിനെ തുടര്‍ന്ന് ഫാര്‍മസിസ്റ്റിനെ കാണുകയും തെറ്റു ചൂണ്ടിക്കാണിക്കുകയും ചെയ്‌തെങ്കിലും ഫാര്‍മസിസ്റ്റ് നിഷേധാത്മകമായി പ്രതികരിക്കുകയായിരുന്നു. ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധവുമായി എത്തി. ബഹളം തുടര്‍ന്നതോടെ പോലീസ് എത്തുകയും ആശുപത്രി സുപ്രണ്ട് ഡോ:അനില്‍കുമാറുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം പുത്തൂര്‍ സ്വദേശിയായ യുവാവിനും മരുന്ന് മാറി നല്‍കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.