സേനയുടെ അഞ്ച് ട്രൂപ്പുകള്‍ കൂടി എറണാകുളം ജില്ലയിലെത്തി

Sunday 19 August 2018 2:59 am IST

കൊച്ചി: പ്രളയക്കെടുതി നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകള്‍ കൂടി എറണാകുളം ജില്ലയിലെത്തി. നാവികസേനയുടെ രണ്ട് ഹെലികോപ്ടറുകളും വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. 

നാവികസേനയുടെ 20 ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡിന്റെ 11 ബോട്ടുകളും രംഗത്തുണ്ട്. സേനയുടെ ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെയും സ്വകാര്യ വ്യക്തികളുടെയും ബോട്ടുകളടക്കം ഇരുനൂറ്റി പത്തോളം ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. 

നാവികസേനയുടെ രണ്ട് ഹെലികോപ്ടറുകള്‍ പ്രളയ ബാധിത മേഖലയില്‍ ഭക്ഷണ വിതരണം ആരംഭിച്ചു. 80,000 പേര്‍ക്കു ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. യു സി കോളേജിലെ ക്യാമ്പിലെയും പരിസര പ്രദേശങ്ങളിലെയും ദുരിതബാധിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ കൊച്ചി സര്‍വകലാശാലയില്‍ നാവികസേനയുടെ പാചകപ്പുര ആരംഭിച്ചു. സേനയുടെ 13 പാചകക്കാര്‍ 7,500 പേര്‍ക്കുള്ള ഭക്ഷണം തയാറാക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.