രാജ്യം ഒപ്പമുണ്ട്; മോദി

Sunday 19 August 2018 3:00 am IST
" മഴക്കെടുതി വിലയിരുത്താന്‍ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേനാ ഹെലിക്കോപ്റ്ററില്‍ സഞ്ചരിച്ച് പ്രളയ ബാധിത പ്രദേശങ്ങള്‍ വീക്ഷിക്കുന്നു"

രാജ്യം കേരളത്തിനൊപ്പമുണ്ടെന്നും എല്ലാ വിധ സഹായവും ചെയ്യുമെന്നും മോദി ട്വീറ്റ് ചെയ്തു. ജീവന്‍ പൊലിഞ്ഞവരുടെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യുമെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുവെന്നും ട്വീറ്റില്‍ മോദി അറിയിച്ചു. 

കേരളത്തിന് കേന്ദ്രം എല്ലാ സഹായവും ചെയ്യും. സാമ്പത്തികമായി സഹായിക്കും. മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിച്ചു നല്‍കും. അടിസ്ഥാന സൗകര്യ വികസനത്തിന് എല്ലാ പിന്തുണയും ഉണ്ടാകും. ഇതിന് കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മോദി ട്വീറ്റില്‍ വ്യക്തമാക്കി.

1.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ, പരിക്കേറ്റവര്‍ക്ക് 50,000

2. തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ ദേശീയപാതാ അതോറിറ്റിക്കു 

നിര്‍ദേശം

3. തകര്‍ന്ന വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍ പുനര്‍നിര്‍മിക്കും  

4. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര ഏജന്‍സികളോട് പ്രധാനമന്ത്രി 

ആവശ്യപ്പെട്ടു

5. സൈനിക സഹായം വര്‍ധിപ്പിക്കും,  കൂടുതല്‍ സാമ്പത്തിക സഹായം ഉടന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.