ഇന്ത്യ മുന്നോട്ട്

Sunday 19 August 2018 3:09 am IST
ജിഎസ്ടി വന്നതോടെ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധന ഉണ്ടായി എന്നുള്ളത് തികച്ചും തെറ്റിദ്ധാരണ മാത്രമാണ്. ജിഎസ്ടിക്കു മുന്‍പുണ്ടായിരുന്ന വാറ്റ്, എക്‌സൈസ്, സിഎസ്റ്റി തുടങ്ങിയ വിവിധ നികുതി നിരക്കുകള്‍ക്ക് പകരമായി ഒരൊറ്റ നികുതി നിരക്കാണ് ജിഎസ്ടിയിലൂടെ നിലവില്‍ വന്നിരിക്കുന്നത്.

ഏതൊരു രാജ്യത്തിന്റെയും ശക്തി നല്ലൊരു സമ്പദ് വ്യവസ്ഥയാണ്. ഇന്ത്യയിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. മാറി വരുന്ന ഭരണാധികാരികളുടെ ഓരോ പുതിയ നയങ്ങള്‍ പരിശോധിച്ചാലും അവയെല്ലാം അന്തിമമായി ലക്ഷ്യം വെയ്ക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയിലാണെന്നുള്ളത് വ്യക്തമാക്കും. നാം സാക്ഷ്യം വഹിച്ച നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം ലക്ഷ്യം വച്ചതും ഇതു തന്നെയാണ്. മറ്റേതൊരു രാജ്യത്തെയും പോലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും അളക്കുന്നത് ഏൃീ ൈഉീാലേെശര ുൃീറൗരല്‍േ കൂടിയാണ്. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയാണ്  ജിഡിപിയിലൂടെ കാണാന്‍ കഴിയുന്നത്. മുന്‍ വര്‍ഷങ്ങളിലെ ജിഡിപിയുമായി ഓരോ വര്‍ഷത്തെ ജിഡിപി താരതമ്യം ചെയ്യുക വഴി രാജ്യം എത്രത്തോളം സാമ്പത്തികമായി വളര്‍ച്ച നേടി എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ഒരു നിശ്ചിത കാലയളവില്‍ രാജ്യത്ത് നിര്‍മ്മിച്ച മൊത്തം സേവനങ്ങളുടെയും ചരക്കുകളുടെയും സാമ്പത്തിക മൂല്യത്തെയാണ് ജിഡിപി എന്നു വിളിക്കുന്നത്.

*ജിഡിപി യും മുന്നോട്ട്*

ജിഡിപിയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ തന്നെ ആറാമത്തെ വലിയ സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടെത്. 1991 ലെ സാമ്പത്തിക പരിഷ്‌കരണത്തിനു ശേഷം ഭാരതം വര്‍ഷം ശരാശരി 6.7% ജിഡിപി വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു. 2015 ലും 2018 ലും  സാമ്പത്തിക വളര്‍ച്ചയുടെ  വേഗതയില്‍ ഇന്ത്യ ചൈനയെക്കാള്‍ മുന്നിലാണ്. 2018 ലെ ആദ്യ മൂന്നു മാസം 7.7% ജിഡിപി ആണ് ഇന്ത്യ നേടിയത്. ഇത് സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പ്രവചനത്തെയും കഴിഞ്ഞ കാലയളവിലെ വളര്‍ച്ചയെക്കാളും കൂടുതലാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചെങ്കിലും അത് കുറഞ്ഞ കാലയളവിലേക്ക് മാത്രമായിരുന്നു എന്നാണ് മേല്‍ പറഞ്ഞ കണക്കുകള്‍ തെളിയിക്കുന്നത്.

സമ്പദ് വ്യവസ്ഥയില്‍ പുതിയ നയം കൊണ്ടുവരുമ്പോള്‍ അതിന്റെ ഗുണം ഉടന്‍ ലഭിക്കണമെന്നില്ല. ഇന്ത്യ പോലെയുള്ള രാജ്യത്ത് ഒരു മാറ്റം കൊണ്ടു വരിക എന്നതു തന്നെ വളരെ ദുഷ്‌കരമാണ്. അതു കൊണ്ടു തന്നെ സര്‍ക്കാരിന്റെ നയത്തിന്റെ ലക്ഷ്യം എത്ര നല്ലതാണെങ്കിലും അത് ആദ്യ ഘട്ടങ്ങളില്‍ പ്രതീക്ഷിച്ച ഫലം തരണമെന്നില്ല. നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും ശേഷം ജിഡിപിയിലുണ്ടായ തകര്‍ച്ചയും ഇതു മൂലം തന്നെയാണ്. ഇവ രണ്ടും മോശമായി ബാധിച്ചിരുന്നു എങ്കില്‍ 6.3% എന്നതില്‍ നിന്നും 7.7% ശതമാനമായി ജിഡിപി ഉയരത്തില്ലായിരുന്നു. അതുകൊണ്ട് തന്നെ കുറഞ്ഞ കാലയളവിലേക്ക് ജിഡിപിയില്‍ ഉണ്ടായ തകര്‍ച്ച സമ്പദ് വ്യവസ്ഥയുടെ മോശം വളര്‍ച്ചയായി കണക്കാകേണ്ടതില്ല. നോട്ട് നിരോധനവും ജിഎസ്ടിയും മൂലമുണ്ടായ താത്കാലിക തളര്‍ച്ചയില്‍ നിന്നും നമ്മുടെ സമ്പദ് വ്യവസ്ഥ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ഈ  വളര്‍ച്ച മുന്നോട്ടും നേടാനായാല്‍ ഭാരതം ലോകത്തിലെ തന്നെ വന്‍ ശക്തിയായി മാറുമെന്ന് പ്രതീക്ഷിക്കാം.

*കാതലായ മാറ്റമായി ജിഎസ്ടി*

ജിഎസ്ടി വന്നതോടെ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധന ഉണ്ടായി എന്നുള്ളത് തികച്ചും തെറ്റിദ്ധാരണ മാത്രമാണ്. ജിഎസ്ടിക്കു മുന്‍പുണ്ടായിരുന്ന വാറ്റ്, എക്‌സൈസ്, സിഎസ്റ്റി തുടങ്ങിയ വിവിധ നികുതി നിരക്കുകള്‍ക്ക് പകരമായി ഒരൊറ്റ നികുതി നിരക്കാണ് ജിഎസ്ടിയിലൂടെ നിലവില്‍ വന്നിരിക്കുന്നത്.

ജിഎസ്ടി യിലെ ഏറ്റവും വലിയ നികുതി നിരക്കായ 28 % കണക്കാക്കിയാല്‍ പോലും മേല്‍ പറഞ്ഞ നികുതി നിരക്കുകളുടെ ആകെ തുകയെക്കാള്‍ കുറവാണെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അങ്ങനെ നോക്കുമ്പോള്‍ ജിഎസ്ടിയിലൂടെ പല സാധനങ്ങളുടെയും വില കുറയുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഫലത്തില്‍ ഈ വിലക്കുറവ് ജനങ്ങള്‍ക്ക് ലഭിച്ചില്ല എന്നതാണ് വാസ്തവം. ഇതിന് ഉത്തരവാദികള്‍ സര്‍ക്കാരോ നിയമ നിര്‍മാതാക്കളോ അല്ല. മറിച്ച് ഇതിന്റെ മറവില്‍ കൊള്ള ലാഭം നേടിയത് വ്യാപാരികളാണ്. ജിഎസ്ടി വന്നതോടുകൂടി പരോക്ഷ നികുതി സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും വലിയൊരു പരിധി വരെ ലഘൂകരിക്കുകയാണുണ്ടായത്. ഇപ്പോള്‍ തന്നെ നികുതി ഭാരം പകുതിയില്‍ താഴെ ആയതായി  ലളിതമായി മനസ്സിലാകാം. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡീലര്‍മാരുടെ എണ്ണം ആദായ നികുതി റിട്ടേണുകളുടെ എണ്ണത്തിലുള്ള വര്‍ധന എന്നിവ സൂചിപ്പിക്കുന്നത് നികുതി വെട്ടിപ്പിനുള്ള പഴുതുകള്‍ അടഞ്ഞു തുടങ്ങി എന്നതാണ്.

*സമ്പൂര്‍ണ്ണമാറ്റത്തിനായി ഡിജിറ്റല്‍ ഇന്ത്യ*

2015 ജൂലായ് ഒന്നാം തീയതി ഇന്ത്യ കണ്ട മറ്റൊരു പുതിയ ആശയമാണ് ഡിജിറ്റല്‍ ഇന്ത്യ. വന്‍ നഗരങ്ങളില്‍ തുടങ്ങി ചെറിയ ഗ്രാമങ്ങളില്‍ വരെയുള്ള കോടാനുകോടി ജനങ്ങളെ ഇന്റര്‍നെറ്റും മൊബൈലും ഉപയോഗിച്ച് നല്‍കുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രാപ്തമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക് മുഖേനയാക്കുക എന്നതാണ് ഡിജിറ്റല്‍ ഇന്ത്യയിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. 

എല്ലാം ബാങ്ക് മുഖേനയാകുക എന്നതു കൊണ്ട് രാജ്യത്തെ ഒരു വലിയ വിപത്തായ കള്ളപ്പണം കുറയ്ക്കാവുന്നതാണ്. മാത്രമല്ല എല്ലാ സാമ്പത്തിക ഇടപാടുകളുടെ രേഖയും സര്‍ക്കാരിന് ലഭിക്കുക വഴി രാജ്യത്തിന്റെ  നികുതി വരുമാനവും ഇരട്ടിക്കും. യുവാക്കള്‍ കൂടുതലുള്ള ഇന്ത്യന്‍ മഹാരാജ്യത്ത് ഡിജിറ്റലൈസേഷന്‍ എന്നത് പ്രയാസം നിറഞ്ഞ ഒന്നാണെന് പറയാന്‍ കഴിയില്ല. ചില സംസ്ഥാനങ്ങളെയോ ചില വിഭാഗങ്ങളെയോ മാത്രം കണക്കിലെടുത്ത് ഡിജിറ്റലൈസേഷന്‍ എന്നത് പരാജയം ആണെന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. ഇന്ത്യയിലെ പ്രധാന വ്യാപാര വ്യവസായിക സാമ്പത്തിക മേഖലകളെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതു വഴി ഒരു വശത്ത് നിയന്ത്രണവും മറുവശത്ത് സുതാര്യതയും ഉറപ്പ് വരുത്തുന്നു.

ഇന്ത്യയിലെ എല്ലാ മന്ത്രാലയങ്ങളും നികുതി വകുപ്പുകളും ധനകാര്യ സ്ഥാപനങ്ങളും ഇപ്പോള്‍ സൂക്ഷിക്കുന്നത് ഡിജിറ്റല്‍ രേഖകളാണ്. ഇവ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ആത്യന്തികമായ നടപടി. പാന്‍, ആധാര്‍, ബാങ്ക് അക്കൗണ്ടുകള്‍, ഉശി(ഉശൃലരീേൃ കറലിശേളശരമശേീി ചൗായലൃ), പാസ്സ്‌പോര്‍ട്ട്, മൊബൈല്‍ നമ്പര്‍ എന്നിവയുടെ ബന്ധിപ്പിക്കല്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇവ പൂര്‍ണ്ണമാകുന്നതോടുകൂടി ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയം അതിന്റെ പൂര്‍ണ്ണ പ്രവര്‍ത്തന മണ്ഡലത്തിലേക്ക് എത്തിചേരാന്‍ പ്രാപ്തമാകുന്നതാണ്. സര്‍ക്കാരിന്റെ നയങ്ങളുടെ ദോഷങ്ങളെക്കാള്‍ അതിന്റെ ഗുണങ്ങളെ മനസ്സിലാക്കി അതിനാവശുമായ പിന്തുണ നല്‍കിയാല്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ അറിഞ്ഞും അറിയാതെയും ഓരോ സാധാരണ ഇന്ത്യക്കാരനും ഭാഗമാകാന്‍ കഴിയും.

വിധുകുമാര്‍

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്

ആലപ്പുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.