നീന്തിക്കയറാന്‍ സജന്‍ പ്രകാശ്

Sunday 19 August 2018 3:08 am IST

ജക്കാര്‍ത്ത: നീന്തല്‍ക്കുളത്തില്‍ ചരിത്രം കുറിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യന്‍ ഗെയിംസിനിറങ്ങുന്നു. പുരുഷ-വനിതാ വിഭാഗങ്ങളിലായി ഏഴ് സ്വര്‍ണമാണ് ഇന്ന് നീന്തല്‍ക്കുളത്തില്‍ നിര്‍ണയിക്കുക. വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് പ്രാതിനിധ്യമില്ല.

200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ മലയാളി താരം സജന്‍ പ്രകാശ്, 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സൗരഭ് സാംഗ്‌വേക്കര്‍, 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ അരവിന്ദ് മാണി, ശ്രീഹരി നടരാജ് എന്നിവരാണ് നീന്തല്‍ക്കുളത്തിലിറങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയാണ് സജന്‍ പ്രകാശ് മത്സരിക്കാന്‍ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഏജ് ഗ്രൂപ്പ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസിലും സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെ നിരവധി മെഡലുകളാണ് സജന്‍ നീന്തിയെടുത്തിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.