മറക്കില്ല പിള്ളേരെ, സേവാഭാരതിയെ

Sunday 19 August 2018 11:13 am IST

മാവേലിക്കര: ' ഇത് രണ്ടാം ജന്മം. അതിന് കടപ്പാട് ആ പിള്ളേരോട്, പച്ചവെള്ളം പോലും കുടിക്കാതെ അരയറ്റം വെള്ളത്തില്‍ മൂന്നു ദിവസം. മരിച്ചെന്നു കരുതി. സേവാഭാരതി പിള്ളേര്‍ എത്തിയതുകൊണ്ട് രക്ഷപെട്ടു' ഏറ്റവും കൂടുതല്‍ ദുരിതം പേറിയ സ്ഥലങ്ങളിലൊന്നായ പാണ്ടനാടില്‍ നിന്ന് രക്ഷപെട്ടെത്തിയ വിജി ജോോര്‍ജ്ജിന്റെ വാക്കുകള്‍ ഇടറി. ഒപ്പം ഉള്ളവര്‍ സര്‍ക്കാര്‍ സംവിധാനങ്ങലുടെ വീഴ്ച അക്കമിട്ടു നിരത്തി. പെന്തിക്കോസ് സഭയുടെ എ ജി ചര്‍ച്ചിലെ പാസ്റ്റര്‍ സജിയും തന്നേയും കുടുംബത്തേയും രക്ഷിച്ച സേവാഭാരതി പ്രവര്‍ത്തകരുടെ നന്മക്ക് ദൈവ നാമത്തില്‍ നന്ദി പറഞ്ഞു.

തികച്ചും ഒറ്റപ്പെട്ട പാണ്ടനാടിലേക്ക്  ജീവന്‍ പണയെ വച്ചാണ് സേവാഭാരതി പ്രവര്‍ത്തകര്‍ കടന്നു ചെന്നത്.  ആറാട്ടു പുഴയില്‍നിന്നു വന്ന മൂന്നു ബോട്ടുകളുമായി  മധുപ്രസാദ്, എ ജി സുനില്‍, ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള  പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ കണ്ടത് ദുരന്ത കാഴ്ച. രണ്ടു നില വരെ മുങ്ങിയ വീടുകളില്‍ നനഞ്ഞൊലിച്ചു നില്‍ക്കുന്നവര്‍, ചത്തു കിടക്കുന്ന വളര്‍ത്തു മൃഗങ്ങള്‍. നിലവിലിച്ചു കരയുന്ന കുട്ടികള്‍. തളര്‍ന്നു കിടക്കുന്ന നിരവധി പേര്‍....

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കടന്നുചെല്ലാന്‍ മടിച്ച പ്രദേശത്തേക്ക് സേവാഭാരതി പ്രവര്‍ത്തകര്‍ കടന്നു ചെന്നപ്പോള്‍ കണ്ണീര്‍ പൊഴിച്ചും കെട്ടിപ്പിടിച്ചുമാണ് സന്തോഷം പങ്കുവെച്ചത്.

 സംസ്ഥാനത്തെ ദുരിത മേഖലയിലെല്ലാം കാണുന്ന ദൃശ്യമാണിത്.  ദുരിത മേഖലയില്‍ രക്ഷാ പ്രവര്‍ത്തനവുമായി എവിടെയും കാണാം. സേവഭാരതി പ്രവര്‍ത്തകരെ. സദാ സന്നദ്ധരായി നില്‍ക്കുന്ന പ്രവര്‍ത്തകര്‍. ആരുടേയും നിര്‍ദ്ദേശത്തിനു കാത്തു നില്‍ക്കാതെ എവിടെയാണ് ആവശ്യം അവിടെ സഹായവുമായി എത്തുന്നവര്‍.

ദുരിതത്തില്‍ പെട്ട സകലതും നഷ്ടപ്പെട്ടവര്‍ക്ക് കുറച്ചെങ്കിലും ആശ്വാസം പകരാന്‍ ശ്രമിക്കുന്നവര്‍. പ്രളയം തുടങ്ങിയ നാള്‍ മുതല്‍ ഊണും ഉറക്കവും ഉപേക്ഷിച്ചി ഇറങ്ങിയിരിക്കുകകയാണ്. മഴദുരിതത്തില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്തി ക്യാമ്പുകളില്‍ എത്തിക്കുന്നതിലും മുന്‍പന്തിയില്‍ സേവാഭാരതി പ്രവര്‍ത്തകരുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ

ദുരിത മുഖത്തില്‍ ഒറ്റപ്പെട്ടു പോോയവര്‍ക്ക് ഭക്ഷണമെത്തിക്കുക, അടിയന്തര വൈദ്യ സഹായം, ക്യാമ്പുകളില്‍ പ്രാഥമികമായി വേണ്ട അത്യാവശ്യ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക തുടങ്ങിയവയക്കായി അരലക്ഷത്തോളം സേവാഭാരതി പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.

 ശ്രീകുമാര്‍ പി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.