മിസോറാം: കേരളത്തെ സഹായിക്കാന്‍ മുഴുവന്‍ ഗവര്‍ണര്‍മാരോടും ലഫ്റ്റനന്റ്ഗവര്ണര്മാരോടും മുഖ്യമന്ത്രിമാരോടും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് അഭ്യര്‍ഥിച്ചു. കേരളം മുമ്പു നേരിട്ടിട്ടില്ലാത്ത ദുരിതമാണ് നേരിടുന്നത്. പണവും ആള്‍സഹായവും വസ്തുകവകകളും സംസ്ഥാനത്തിന് ആവശ്യമുണ്ട്.
ഇവ എത്രയും വേഗം എത്തിക്കാന്‍ നടപടിയുണ്ടാവണമെന്ന് കുമ്മനം മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയില്‍നിന്ന് കരകയറാന്‍ എല്ലാ ഭാഗത്തുനിന്നും എല്ലാത്തരം സഹായവും ആവശ്യമാണ്, അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: