കരസേന നിര്‍മിച്ചത് 13 താല്‍ക്കാലിക പാലം

Sunday 19 August 2018 11:37 am IST


കൊച്ചി: കരസേന കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ചത് 13 താല്‍ക്കാലിക പാലങ്ങള്‍. 3627 പേരെ ഇതുവരെ രക്ഷിച്ചു. ഇവരില്‍ 22 വിദേശികളുണ്ട്. കുട്ടികള്‍, രോഗികള്‍, പ്രായം ചെന്നവര്‍ തുടങ്ങി ഒട്ടേറെപ്പേരെ സൈന്യം രക്ഷിച്ചു. പത്തടി ഉയരത്തില്‍ വെള്ളം പൊങ്ങിയ പ്രദേശങ്ങളില്‍ സുബേദാര്‍ മന്‍ബര്‍ സിങിന്റെ നേതൃത്വത്തില്‍ 13 ഗഡ്‌വാള്‍ റൈഫിള്‍സാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 536 പേരെ ഇവര്‍ രക്ഷിച്ചു. 

ആലുവ, കാലടി, ചാലക്കുടി പ്രദേശങ്ങൡ കരസേന നടത്തിയ സേവനം വലുതാണ്. പാലക്കാട് ജില്ലയില്‍ ദേശീയപാത 544-ല്‍ ഒലിച്ചുപോയ ആറ്റപ്പാലം എഞ്ചിനീയര്‍ ടാസ്‌ക് ഫോഴ്‌സ് അസാധാരണ വേഗത്തില്‍ താല്‍ക്കാലിക പാലം നിര്‍മിച്ച് ഗതാഗതം പുനസ്ഥാപിച്ചു. ഇവിടത്തെ വാര്‍ത്താ വിനിമയ സൗകര്യവും അവര്‍ പഴയ തരത്തിലാക്കി. നൂറുകണക്കിന് കരസേനാ രക്ഷാ ദൗത്യ സംഘമാണ് വിവിധ സ്ഥലങ്ങളില്‍. 90 വിമാനങ്ങള്‍, 500 മോട്ടോള്‍ ബോട്ട് എന്നിവ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വിനിയോഗിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.