കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

Sunday 19 August 2018 12:08 pm IST

തിരുവനന്തപുരം: മഴയും വള്ളപ്പൊക്കത്തെയും തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ അടൂര്‍വരെയാണ് സര്‍വീസ് തുടങ്ങിയത്. 

ദേശീയപാതയില്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലും സര്‍വീസ് തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ട് മാറാത്തതിനാലും ട്രെയിന്‍ ഗതാഗതം ഇപ്പോഴും താറുമാറായ നിലയിലാണ്. ആറ് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് റദ്ദാക്കി.

മഴ ശമിക്കുകയും ജലനിരപ്പ് കുറഞ്ഞു തുടങ്ങുകയും ചെയ്‌തതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. അണക്കെട്ടില്‍ നിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവും കുറച്ചു. ഇതോടെ പെരിയാറിലെ ജലനിരപ്പ് താഴുന്നുണ്ട്. 

അണക്കെട്ടിന്റെ ഒന്നും അഞ്ചും ഷട്ടറുകളാണ് ഇപ്പോള്‍ അടച്ചത്. ആലുവയിലെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മഴ കുറയുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ദ്രുതഗതിയില്‍ മെച്ചപ്പെടുത്തുകയാണ് അധികൃതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.