സുരക്ഷ, കുടിവെള്ളം, ഭക്ഷണം: കേന്ദ്രം ഒരുക്കിയത് ബഹുമുഖ സഹായം

Sunday 19 August 2018 12:40 pm IST

കൊച്ചി: വെള്ളപ്പൊക്കക്കെടുതി ബാധിച്ച കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ എത്തിച്ച സഹായം ഏറെ. കുടിവെള്ളം, ഭക്ഷണം, രക്ഷാ പ്രവര്‍ത്തനം എന്നിങ്ങനെ മൂന്ന് തലത്തിലാണ് സഹായം. പുറമേ, പണമില്ലാത്തതിനാല്‍ ഒരു തടസമുണ്ടാകാതിരിക്കാനുള്ള സംവിധാനവുമൊരുക്കി. 

സംസ്ഥാനത്തെ വെള്ളപ്പൊക്കക്കെടുതി പരിശോധിച്ച് കേന്ദ്ര നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടികള്‍ തുടങ്ങിയിരിക്കെയാണ് പുതിയ പ്രതിസന്ധികള്‍ ഉയര്‍ന്നത്. 

ഇപ്പോള്‍ അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ദുരന്ത നിവാരണ ദേശീയ ഏജന്‍സി കൂടുതല്‍ സൂക്ഷ്മമായി കേരള കാര്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി, ആഭ്യന്തര മന്ത്രി, പ്രധാനമന്ത്രി എന്നിവര്‍ നേരിട്ടെത്തി കാര്യങ്ങള്‍ മനസിലാക്കി. ഉദ്യോഗസ്ഥരുമായി വിവിധ തലത്തില്‍ ചര്‍ച്ചകളും നടത്തി.

ഇതുവരെ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഇങ്ങനെ ചുരുക്കാം: 

- സാമ്പത്തിക അടിയന്തര സഹായം നല്‍കി.

- 500 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു.

- 10 ലക്ഷം ലിറ്റര്‍ കുടിവെള്ളം കപ്പലിലും ട്രെയിനിലുമായി എത്തിച്ചു.

- മരുന്നുകളും പ്രഥമ ശുശ്രൂഷാ സംവിധാനവും വന്‍ തോതില്‍ ലഭ്യമാക്കി.

- അടിയന്തര സഹായമായി 760 കോടി രൂപ

- ജീവാപായം സംഭവിച്ചവരുടെ ആശ്രതിര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപവീതവും നല്‍കും.

- ഗ്രാമ മേഖലയില്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ചെറുവീടുകള്‍ക്ക് പകരം പ്രധാനമന്ത്രി പാര്‍പ്പിട നിര്‍മാണ പദ്ധതിയില്‍ പെടുത്തി വീടുനിര്‍മ്മിക്കും.

- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ അഞ്ചരക്കോടി അധിക തൊഴില്‍ദിനങ്ങള്‍കൂടി സൃഷ്ടിക്കും.

- ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രത്യേക നഷ്ടപരിഹാര വിതരരണ മേളകള്‍ സംഘടിപ്പിച്ച് അര്‍ഹര്‍ക്ക് പണം ലഭ്യമാക്കും.

- കേന്ദ്ര സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ബീമായില്‍ അംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ഉടന്‍ നല്‍കും.

- ദേശീയ പാതയ്ക്കുണ്ടായ മുഴുവന്‍ കേടും യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തുതീര്‍ക്കും.

- നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍, പശ്ചിമാഞ്ചല്‍ ഗ്യാസ് കമ്പനി (പിജിസിഎല്‍) എന്നിവയോട് ഊര്‍ജ്ജ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ചു. 

- രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ ദൗത്യ സംഘത്തിന്റെ 57 സംഘത്തെ നിയോഗിച്ചു. ഇതില്‍ 1300 പേരുണ്ട്. 435 ബോട്ടുകള്‍ കര്‍മ്മ രംഗത്തുപയോഗിക്കുന്നു.

- അതിര്‍ത്തിരക്ഷാ സേന (ബിഎസ്എഫ്), വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്), ദ്രുതകര്‍മ സേന (ആര്‍എഎഫ്) എന്നിവയുടെ അഞ്ചു കമ്പനി വീതം വിന്യസിച്ചു.

- കരസേന, വ്യോമസേന, നാവിക സേന, തീരസേന എന്നിവ വിദന്യസിച്ചു.

- എഞ്ചീനിയറിങ് ടാസ്‌ക് ഫോഴ്‌സ് (ഇടിഎഫ്) ന്റെ പത്ത് കോളവും പത്ത് സംഘവും അടങ്ങുന്ന 790 വിദഗ്ദ്ധര്‍ പ്രവര്‍ത്തന രംഗത്തുണ്ട്. 

- നാവിക സേനുടെ 82 ടീമുണ്ട്. 

- തീരസേനയുടെ 42 സംഘവും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.