ലക്നൗ: പ്രളയക്കെടുതിയില്‍ മുങ്ങിത്താഴുന്ന കേരളത്തിലെ മഹാദുരന്തത്തില്‍ അഗാതമായ ദു:ഖം രേഖപ്പെടുത്തി ഉത്തര്‍പ്രദേശ് പോലീസ് മേധാവി ഒ.പി.സിംഗ്. കേരളത്തിന് കൈത്താങ്ങെന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ ഓരോ പോലീസുകാരനും തന്റെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അപേക്ഷിച്ചിരിക്കുകയാണ് ഒ.പി.സിംഗ്. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് 15 കോടി രൂപയാണ് കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചത്. അടിയന്തര ധനസഹായമായി പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകളും സഹായം പ്രഖ്യാപിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിരമായി 20 കോടി രൂപ അനുവദിച്ചു. നേരത്തെ, അഞ്ച് കോടി നല്കാന് തീരുമാനിച്ചിരുന്നെങ്കിലും കൂടുതല്‍ തുക നല്കാന് ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു. കേരളത്തിന് പത്ത് കോടി നല്‍കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: