ഹരിദ്വാറില്‍ വാജ്‌പേയിയുടെ അസ്ഥി നിമജ്ജനം

Sunday 19 August 2018 1:24 pm IST

ഹരിദ്വാര്‍: ഭാരത രത്‌നം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭൗതികാവശിഷ്ടം ഹരിദ്വാറില്‍ ഗംഗയില്‍ നിമജ്ജനം ചെയ്തു. ഹരിദ്വാറിലെ ഹരീ കീ പൗഡിയിലാണ് നിമജ്ജനം. നേരത്തേ സ്മൃതിസ്ഥലില്‍നിന്ന് ഭൗതികാവശിഷ്ടം വളര്‍ത്തുമകള്‍ നമിത ഏറ്റു വാങ്ങി. അവിടുന്ന് ഹരിദ്വാറിലെത്തിക്കുകയായിരുന്നു. 

ഹരിദ്വാറില്‍ പ്രേം ആശ്രമത്തില്‍ കൊണ്ടുവന്ന ശേഷം സംന്യാസിമാര്‍, ബഹുജനങ്ങള്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ എന്നിവരുടെ അകമ്പടിയില്‍ ഗംഗാതീരത്തേക്ക് കലശ യാത്രയായെത്തി. 

മൂന്നുകിലോ മീറ്റര്‍ ദൂരത്തില്‍ ജനങ്ങള്‍ നിറഞ്ഞ യാത്ര ഹരീ കീ പൗഡിയില്‍ എത്തിയപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ ഭസ്മ കലശത്തില്‍ പുഷ്പാര്‍ച്ചന നടത്തി. 

വേദമന്ത്രളുടെയും കീര്‍ത്തനങ്ങളുടെയും പശ്ചത്തലത്തില്‍ അടല്‍ജി അമര്‍ രഹേ എന്ന വിളികളോടെ നേതാവിന്റെ ഭൗതികാവശിഷ്ടം കാണാന്‍ ജനക്കൂട്ടം തിക്കിത്തിരക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.