മരുന്ന് ക്ഷാമം; മെഡിക്കല്‍ ഷോപ്പുകളും ഫാര്‍മസികളും തുറക്കാൻ നിർദ്ദേശം

Sunday 19 August 2018 2:12 pm IST

എറണാകുളം: ക്യാമ്പുകളില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കാന്‍ മരുന്നുകള്‍ ഇല്ല. ഈ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഫാര്‍മസികളും അടിയന്തരമായി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം. 

രോഗികള്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടതോടെ പലരും അവശരായ അവസ്ഥയിലാണ്. എറണാകുളം ജില്ലയില്‍ പലയിടത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മരുന്നുകള്‍ ആരോഗ്യവകുപ്പില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് വി.ഡി. സതീശന്‍ എംഎല്‍എ നേരത്തേ ആരോപിച്ചിരുന്നു. 

മരുന്നു കിറ്റുകള്‍ സ്വകാര്യമായി സംഘടിപ്പിച്ചാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നും സതീശന്‍ വ്യക്തമാക്കി. രംഗം കൂടുതല്‍ വഷളാകുന്നെന്ന് മനസിലാക്കിയതോടെയാണ് ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.