കേരളത്തിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടെന്ന് രാഷ്ട്രപതി

Sunday 19 August 2018 3:17 pm IST

ന്യൂദല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിനൊപ്പമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ ഗവര്‍ണര്‍ പി സദാശിവത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഫോണില്‍ വിളിച്ച്‌ രാഷ്ട്രപതി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

കേരളം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തവര്‍ത്തനത്തനങ്ങള്‍ക്കായി ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതേസമയം രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും ഒട്ടനവധി സഹായങ്ങളാണ് കേരളത്തിന് ലഭിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.