കേരളം അനുവദിച്ചാല്‍ ഐക്യരാഷ്ട്ര സംഘടന തയാര്‍

Sunday 19 August 2018 4:10 pm IST

 

ന്യൂദല്‍ഹി: കേരളം അനുവദിച്ചാല്‍ ഐക്യരാഷ്ട്ര സംഘടന വെള്ളപ്പൊക്ക കെടുതിയില്‍ കേരളത്തെ സഹായിക്കാനെത്തും. പുനരധിവാസ പദ്ധതിയില്‍ സഹകരിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ച് ഇന്ത്യയിലെ യുഎന്‍ റസിഡന്റ് കമ്മീഷണര്‍ മുഖ്യമന്ത്രിക്ക് ഇ മെയില്‍ സന്ദേശം അയച്ചു.

സമ്മതിക്കുകയാണെങ്കില്‍ പുനരധിവാസ പ്രവര്‍ത്തനം മുഴുവന്‍ യുഎന്‍ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാകും. എന്നാല്‍ സംസ്ഥാനത്തിന്റെ അനുമതിയും ആവശ്യങ്ങളുടെ വിശദാംശങ്ങളും ലഭിച്ചാലേ ഇക്കാര്യത്തില്‍ തുടര്‍നടപടി സാധിക്കൂ. 

കേരളം അനുമതിയും ആവശ്യവും അറിയിച്ചുകഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് യുഎന്‍ ഏജന്‍സി തുടര്‍കാര്യങ്ങള്‍ ചെയ്യും. 

എന്നാല്‍ സൈന്യത്തിന് സ്വയം ചെയ്യാന്‍ ആകാത്തതിനാല്‍ അവരെ രക്ഷാ പ്രവര്‍ത്തനമേല്‍പ്പിക്കാത്ത സംസ്ഥാനത്തിന്റെ നിലപാടെന്തായിരിക്കുമെന്ന് കാത്തിരിക്കണം. പുനരധിവാസ കാര്യങ്ങള്‍ യുഎന്നിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യങ്ങള്‍ ഏറെയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.