കൊച്ചി: നാളെ മുതല്‍ മുഴുവന്‍ വഴിയിലും ട്രെയിന്‍ ഓടും. നിയന്ത്രിത വേഗത്തിലായിരിക്കും യാത്ര. ചാലക്കുടിയില്‍ തകര്‍ന്ന പ്ലാറ്റ്ഫോം ശരിയാക്കി.
സിഗ്നല്‍ തകരാറുകള്‍ നീക്കി. കോട്ടയംവഴിയുള്ള എറണാകുളം- തിരുവനന്തപുരം യാത്ര തുടങ്ങിയിരുന്നു. നാളെ മുതല്‍ പ്രധാനപ്പെട്ട പതിവ് വണ്ടികള്‍ ഓടിക്കാനാവുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. എറണാകുളം- ഷൊര്‍ണൂര്‍ പാതയിലെ തടസങ്ങള്‍ മൂലം പാലക്കാട്- മലബാര്‍ ഭാഗത്തേക്ക് എണറാകുളത്തനിന്നും തിരിച്ചും വണ്ടികള്‍ ഓടിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: