കുടകില്‍ കനത്തമഴ നാലാം ദിവസം; കര്‍ണാടകത്തിലും പ്രതിസന്ധി

Sunday 19 August 2018 5:49 pm IST

ബംഗളൂരു: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കുടുകില്‍ കനത്ത മഴ നാലാം ദിവസവും തുടരുന്നു. ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാന്‍ സൈന്യത്തിന്റെയും ദുരന്ത നിവാരണ ദേശീയ-സംസ്ഥാന സേനയുടെയും രണ്ടായിരത്തോളം പേര്‍ രക്ഷാ പ്രവര്‍ത്തനത്തിലാണ്. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

പ്രദേശത്ത് 1500 പേരോളം അകപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ആളുകളെ ഹെലികോപ്റ്ററില്‍ രക്ഷിക്കാന്‍ ശ്രമമുണ്ട്, എന്നാല്‍ കാലവസ്ഥ മോശമായതിനാല്‍ സാധിക്കുന്നില്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായി സംസാരിച്ചു. 

ആറുപേര്‍ക്ക് ജീവഹാനി സംഭവിച്ചു. 11,000 വീടുകള്‍ക്ക് കേടുപറ്റി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എടിഎമ്മുകളില്‍ ആവുന്നത്ര പണം സൂക്ഷിക്കാന്‍ ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. റോഡിന്റെ കേടു തീര്‍ക്കാന്‍ നടപടി തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

മടിക്കേരിയില്‍ ഇന്നലെയും മണ്ണിടിച്ചിലുണ്ടായി. സോമ്ാര്‍പേട് താലൂക്കിലെ മുക്കോഡ്‌ലു ഗ്രാമത്തില്‍ ഒറ്റപ്പെട്ട തുരുത്തിലായിപ്പോയ നൂറോളം പേരെ സൈനികര്‍ രക്ഷിച്ചു. 3,500 പേരെ ഇതുവരെ രക്ഷിച്ചു. മുഖ്യമന്ത്രി കുമാര സ്വാമി വ്യോമനിരീക്ഷണം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.