ആര്‍ട്ട് ഓഫ് ലിവിങ്ങ് 20 ലോഡ് ദുരിതാശ്വാസ വസ്തുക്കള്‍ നല്‍കി

Monday 20 August 2018 2:35 am IST

ബെംഗളൂരു:  പ്രളയക്കെടുതി അനുഭവിക്കുന്നവരെ എല്ലാ തരത്തിലും സഹായിക്കുമെന്ന് ശ്രീശ്രീ രവിശങ്കര്‍.ജീവനകലയുടെ കൂടുതല്‍ വോളണ്ടിയര്‍മാര്‍ സേവനരംഗത്തെമെന്നും അദ്ദേഹം ഉറപ്പുനല്‍കി .ഭക്ഷണം, കുടിവെള്ളം ,വസ്ത്രം , പായകള്‍ ,പുതപ്പുകള്‍ ,പാല്‍പ്പൊടി , കൊതുകു നിവാരണികള്‍ , 

 തുടങ്ങിയ അവശ്യസാധനങ്ങളടങ്ങിയ ഇരുപതിലധികം ട്രക്ക് ലോഡുകള്‍ ഇതിനകം തന്നെ വിവിധകേന്ദ്രങ്ങളിലെ  ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആര്‍ട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തില്‍ എത്തിച്ചുകഴിഞ്ഞു .ഇനിയും കൂടുതലിടങ്ങളില്‍ കൂടുതല്‍പേര്‍ക്കായി എത്തിക്കും. ബെംഗളൂരു  ആശ്രമത്തില്‍  ''ദുരിതാശ്വാസ സംഭരണകേന്ദ്രം ''പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. 

മുഴുവന്‍ ആര്‍ട് ഓഫ്ലിവിംഗ് മെമ്പര്‍മാരും , മറ്റുള്ളവരും പങ്കാളികളാവാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.അടിയന്തിര സന്ദേശത്തില്‍ ആവശ്യപ്പെടുന്നു . സന്നദ്ധസേവാപ്രവര്‍ത്തനത്തിന് തയ്യാറുള്ളവരും  മറ്റുതരത്തില്‍  സഹായിക്കാനും സന്മനസ്സുമുള്ളവര്‍ വിശദവിവരങ്ങള്‍ക്ക്.  

tini.cc / helpkerala:  എന്ന വെബ്‌സൈറ്റിലൂടെയോ ചന്ദസാബു -ഫോണ്‍ : +91  9447463491 , വിജയകുമാരന്‍ നായര്‍ ഫോണ്‍ +919744 252288 .E mail: vvkkeralaapexbody@gmail.com 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.