ചെങ്ങന്നൂര്‍: ഭക്ഷണം, മരുന്ന് എന്നിവയടക്കം 15 ടണ്‍ ദുരിതാശ്വാസവസ്തുക്കള്‍ വ്യോമസേന ചെങ്ങന്നൂര്‍ മേഖലയില്‍ എത്തിച്ചതായി എയര്‍മാര്‍ഷല്‍ ബി. സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പന്തളം, ചെങ്ങന്നൂര്‍, മഴുക്കീര്‍, തിരുവന്‍വണ്ടൂര്‍, തുടങ്ങിയ മേഖലകളില്‍ പ്രളയം തുടരുകയാണ്. ഇവിടങ്ങളില്‍ െഹലിക്കോപ്റ്ററുകളില് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ കോപ്റ്ററുകള്‍ ഉപയോഗിക്കന്നുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മെഡിക്കല്‍ സംഘങ്ങളെ ഇവിടങ്ങളില്‍ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: