കൊല്ലൂര്‍ മുകാംബിക ക്ഷേത്രം ഒരു കോടി രൂപ നല്‍കി

Monday 20 August 2018 2:40 am IST

കാസര്‍കോട്: കേരളത്തില്‍ പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കൊല്ലൂര്‍ ശ്രീ മുകാംബിക ക്ഷേത്രം ഒരു കോടി രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക കൈമാറിയത്.

കൂടാതെ കര്‍ണ്ണാടകയിലെ പ്രളബാധിത പ്രദേശങ്ങളായ കുടക്, മടിക്കേരി മേഖലകളിലേക്കായി 25 ലക്ഷം രൂപയും ക്ഷേത്രം നല്‍കി. കേരളത്തിലെയും കര്‍ണ്ണാടകയിലെയും പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനായി കഴിഞ്ഞ ദിവസം പ്രത്യേക പൂജകളും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.