പാലക്കാട്ട് മഴ കുറഞ്ഞു; കുതിരാന്‍ വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു

Monday 20 August 2018 2:43 am IST

പാലക്കാട്: ജില്ലയില്‍ മഴയ്ക്ക് ശമനം. പല ഭാഗങ്ങളിലും വെള്ളക്കെട്ട് താഴ്ന്നു തുടങ്ങി. പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് താഴ്ന്നു. നെല്ലിയാമ്പതി ഉള്‍പ്പെടെ ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ചു.

കുതിരാന്‍ വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു. തൃശൂര്‍പാലക്കാട് റൂട്ടില്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു.  പട്ടാമ്പി പാലം അപകടാവസ്ഥയിലായതിനാല്‍ പാലക്കാട് ഭാഗത്തേക്ക് ഷൊര്‍ണൂര്‍ വഴിയാണ് സര്‍വീസ്. അട്ടപ്പാടി ചുരത്തില്‍ ഇന്നുമുതല്‍ ചെറിയവാഹനങ്ങള്‍ കടത്തിവിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.