ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ സബ്സിഡിയറി കമ്പനിയായ അലയന്‍സ് എയര്‍ തിങ്കളാഴ്ച കൊച്ചിയില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തും. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് ബെംഗളൂരു-കൊച്ചി വിമാനംകൊച്ചിയില്‍ എത്തും. 8.10ന് കൊച്ചിയില്‍നിന്നു ബംഗളുരുവിലേക്കുള്ള സര്‍വീസ് 8.10ന്. 10ന് ബംഗളുരുവില്‍നിന്നു തിരിച്ച് ഇതേ വിമാനം 11.30ന് കൊച്ചിയിലെത്തുകയും അവിടെനിന്ന് 12.10ന് ബംഗളുരുവിലേക്ക് തിരിച്ച് 1.30ന് അവിടെ എത്തിച്ചേരുകയും ചെയ്യും.
ഉച്ചകഴിഞ്ഞ് 2.10ന് ബംഗളുരുവില്‍നിന്നു കോയമ്പത്തൂരിലേക്കുള്ള വിമാനം (നമ്പര്‍ 91-511) കൊച്ചിയില്‍ 4.25ന് എത്തിച്ചേരും. തുടര്‍ന്ന് 5.15ന് (നമ്പര്‍ 91-512)കൊച്ചിയില്‍നിന്നു തിരിച്ച് വൈകിട്ട് 6 മണിയോടെ കോയമ്പത്തൂരിലെത്തും. ആ വിമാനം വൈകിട്ട് 6.30ന് കോയമ്പത്തൂരില്‍നിന്നും തിരിച്ച് രാത്രി ഏഴരയോടെ കൊച്ചിയിലെത്തും. ഇവയിലെല്ലാം 70 സീറ്റുകള്‍ വീതമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: