ഇടുക്കി: ഇടമലയാര്‍ സംഭരണിയിലെ ജലനിരപ്പ് താഴുന്നു. ഇന്നലെ 168.30 മീറ്ററാണ് ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണ ശേഷി. സ്വാതന്ത്ര്യ ദിനത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് നാല് ഷട്ടറുകളും രണ്ട് മീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. പിന്നീട് ഇത് ഒരു മീറ്റര്‍ വീതമാക്കി കുറച്ചു.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 4.35 സെ.മീ. മഴ ലഭിച്ചപ്പോള്‍ 0.435 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. സെക്കന്‍ഡില്‍ 3,19,344 ലിറ്റര്‍ വെള്ളം ഒഴുകിയെത്തുമ്പോള്‍ നാല് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഭൂതത്താന്‍ കെട്ട് അണക്കെട്ടിലേക്ക് എത്തുന്നത്. ഇവിടെയും ലോവര്പെരിയാറിലും ജലനിരപ്പ് കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: