ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും കുറയുന്നു. സെക്കന്‍ഡില്‍ 10,738 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ 2200 വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
139.94 അടിയാണ് ജലനിരപ്പ്. 12230 ദശലക്ഷം ഘനടയി വെള്ളം അണക്കെട്ടിലുണ്ട്. വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, മാമ്ലല, ഉപ്പുത്തറ എന്നിവിടങ്ങളിലെ വെള്ളം ഇറങ്ങി ത്തുടങ്ങി. വള്ളക്കടവ് ഒഴികെയുള്ള മേഖലയില്‍ വൈദ്യുതി ബന്ധം ഭാഗീകമായി പുനസ്ഥാപിച്ചു. ആളുകള്‍ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടില്ല. ഇന്നലെ മുതല്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ കിട്ടിയതോടെ ക്യാമ്പിലുള്ളവര്‍ ബന്ധുക്കളുടെ വിവരം അന്വേഷിക്കുന്നതിന്റെ തിരക്കിലാണ്. ജലനിരപ്പ് 139 അടിയെത്തിയാല്‍ ഷട്ടര്‍ താഴ്ത്താനാണ് തമിഴ്നാടിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: