ഇടുക്കി: പെരിയാറ്റിലെ ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇടുക്കിയില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. അഞ്ച് ഷട്ടറുകളില്‍ രണ്ടെണ്ണം താഴ്ത്തി. ഇന്നലെ രാവിലെ മുതല്‍ സെക്കന്‍ഡില്‍ ഏഴ് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഷട്ടര്‍ വഴി ചെറുതോണി പുഴയിലേക്ക് ഒഴുക്കി വിടുന്നത്. 1,16,000 ലിറ്റര്‍ വെള്ളമാണ് വൈദ്യുതി ഉത്പാദനത്തിനായി മൂലമറ്റത്തെ വൈദ്യുതി നിലയത്തിലേക്ക് കൊണ്ടുപോകുന്നത്. ഇന്നലെ 2402.35 അടിയാണ് ജലനിരപ്പ്. ഷട്ടര്‍ ഒന്നും അഞ്ചും അടച്ചപ്പോള്‍ രണ്ടും മൂന്നും നാലും 2.3 മീറ്റര്‍ വീതം ഉയര്‍ത്തി വച്ചിരിക്കുകയാണ്.
4.5 സെ.മീ. മഴ 24 മണിക്കൂറിനിടെ പദ്ധതി പ്രദേശത്ത് ലഭിച്ചു. 139.446 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. 103.67 ദശലക്ഷം യൂണിറ്റിനു വേണ്ട വെള്ളം ഒഴുക്കി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: