ശബരിമലയില്‍ പൂജകള്‍ക്ക് മുടക്കമില്ല

Monday 20 August 2018 2:53 am IST

പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി തുറന്ന ശബരിമലയില്‍ ദര്‍ശനത്തിന് ഭക്തര്‍ക്ക് എത്തിച്ചേരാനാകുന്നില്ലെങ്കിലും പൂജാ ക്രമങ്ങള്‍ മുടക്കം കൂടാതെ നടക്കുന്നു. നട തുറന്നിരിക്കുന്ന സമയത്ത് നടക്കുന്ന പടിപൂജ, ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം തുടങ്ങിയ വിശേഷാല്‍ പൂജകള്‍ നടക്കുന്നില്ല.

പലര്‍ച്ചെ 4ന് നടതുറക്കും. ഗണപതിഹോമവും നെയ്യഭിഷേകവും നടത്തും. ഉഷഃപൂജയ്ക്കും പതിനൊന്നിന് ഉച്ചപൂജയ്ക്കും ശേഷം നട അടയ്ക്കും . വൈകിട്ട് 5ന് നടതുറക്കും. ദീപാരാധനയ്ക്കു ശേഷം രാത്രി അത്താഴപൂജയും നടത്തി ഹരിവരാസനം ചൊല്ലിനട അടയ്ക്കും.സന്നിധാനത്ത് തന്ത്രിയും മേല്‍ശാന്തിമാരും പരികര്‍മ്മികളും  എക്‌സിക്യൂട്ടീവ് ഓഫീസറുമടക്കം മുപ്പതില്‍ താഴെ ആളുകളെ ഉള്ളൂ എന്നാണ് അറിയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.