ദുരിതാശ്വാസ ക്യാമ്പില്‍ ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘട്ടനം

Monday 20 August 2018 3:04 am IST

കൊട്ടിയൂര്‍:  പ്രളയക്കെടുതിക്കിടെ കൊട്ടിയൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഡിവൈഎഫ്‌ഐ-എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ക്യാമ്പുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് തങ്ങളാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുളള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് സംഘര്‍ഷം എന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

പ്രത്യേക ടാഗും യൂണിഫോമും ധരിച്ച് നാല്‍പ്പതോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ക്യാമ്പുകളിലെത്തിയതാണ് ശനിയാഴ്ച രാത്രി 7 മണിയോടെ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മതമോ ജാതിയോ രാഷ്ട്രീയമോ അടയാളപ്പെടുത്തുന്ന ചിഹ്നം വേണ്ടെന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ഏറ്റുമുട്ടലുണ്ടായി. ഡിവൈഎഫ്‌ഐയുടെ പ്രാദേശിക ഭാരവാഹികളായ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 20 എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത്, വിട്ടയച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.