ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയയ്ക്ക് സ്വര്‍ണം

Monday 20 August 2018 3:11 am IST

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. ആദ്യദിനത്തില്‍ ഗുസ്തി ഗോദയില്‍ നിന്നാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഒളിമ്പ്യക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പടുത്തിയ ദിനത്തില്‍, ബജ്‌റംഗ് പൂനിയയയാണ് ഇന്ത്യക്ക് ഗെയംസിലെ ആദ്യ സ്വര്‍ണ്ണം സമ്മാനിച്ചത്. 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ബജ്‌റംഗിന്റെ സ്വര്‍ണനേട്ടം. വാശിയേറിയ പോരാട്ടത്തില്‍ ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്. 10-8നാണ് ബജ്‌റങ്ങിന്റെ വിജയം.

അതേസമയം സ്വര്‍ണം പ്രതീക്ഷിച്ചെത്തിയ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍കുമാര്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റു. സ്വര്‍ണം പ്രതീക്ഷിച്ചെത്തിയ സുശീല്‍ കുമാര്‍ 74 കി.ഗ്രാം വിഭാഗത്തിന്റെ ആദ്യ റൗണ്ടില്‍ തോറ്റു. ബഹ്‌റൈന്റെ ആദം ബട്ടിറോവാണ് 5-3ന് സുശീല്‍ കുമാറിനെ തോല്‍പ്പിച്ചത്. 57 കിലോഗ്രാം വിഭാഗത്തില്‍ സന്ദീപ് തോമാര്‍ ക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങി. ഇറാന്റെ റേസ അട്രിയോടാണ് സന്ദീപ് തോമര്‍ പരാജയപ്പെട്ടത്. 97 കി.ഗ്രാം വിഭാഗത്തില്‍ മൗസം ഖത്രിയും ക്വാര്‍ട്ടറില്‍ കീഴടങ്ങി. ഉസ്ബക്കിസ്ഥാന്റെ ഇബ്രാഹിമോവിച്ചിനോടാണ് ഖത്രി പരാജയപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.