ബാഡ്മിന്റണിലും കബഡിയിലും മുന്നോട്ട്

Monday 20 August 2018 3:07 am IST

ബാഡ്മിന്റണിലും കബഡിയിലും ഇന്ത്യ ജയത്തോടെ തുടങ്ങി. കബഡിയില്‍ പുരുഷന്മാര്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചപ്പോള്‍ വനിതകള്‍ ജപ്പാനെയും തോല്‍പ്പിച്ചാണ് തുടങ്ങിയത്. പുരുഷന്മാര്‍ ആദ്യ കളിയില്‍ ബംഗ്ലാദേശിനെ 50-21നും രണ്ടാം കളിയില്‍ ശ്രീലങ്കയെ 44-28നും തകര്‍ത്തു. വനിതകള്‍ ജപ്പാനെതിരെ 43-12നാണ് വിജയം കണ്ടത്. ഇന്ന് വനിതകള്‍ തായ്‌ലന്‍ഡിനെ നേരിടുമ്പോള്‍ പുരുഷന്മാര്‍ ദക്ഷിണ കൊറിയയുമായി ഏറ്റുമുട്ടും.

ബാഡ്മിന്റണ്‍ പുരുഷ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ മാലദ്വീപിനെ 3-0ന് തോല്‍പ്പിച്ചാണ് ഇന്ത്യ ആദ്യ കൡയില്‍ ജയം നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് കരുത്തരായ ഇന്തോനേഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍. വനിതാ ടീം ഇനത്തില്‍ ഇന്ത്യ ഇന്ന് ക്വാര്‍ട്ടറില്‍ കളിക്കാനിറങ്ങും. ജപ്പാനാണ് എതിരാളികള്‍.

അതേസമയം വനിതാ വോളിബോളില്‍ ഇന്ത്യന്‍ തുടക്കം തോല്‍വിയോടെ. കരുത്തരായ ദക്ഷിണ കൊറിയയാണ് ഇന്ത്യയെ കീഴക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കൊറിയയുടെ വിജയം. സ്‌കോര്‍: 25-17, 25-11, 25-13. രണ്ടാം മത്സരത്തില്‍ നാളെ ഇന്ത്യയ്ക്ക് എതിരാളികള്‍ വിയറ്റ്‌നാമാണ്.

പുരുഷ ടീം ഇന്ന് കോര്‍ട്ടിലിറങ്ങും. ആദ്യ കളിയില്‍ ഹോങ്കോങ്ങാണ് എതിരാളികള്‍. വനിതാ ബാസ്‌ക്കറ്റ്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഇന്ത്യ നേരിട്ടു. ചൈനീസ് തായ്‌പെയ്‌യോട് 84-61 എന്ന സ്‌കോറിനായിരുന്നു തോല്‍വി. ആദ്യ മത്സരത്തില്‍ ഇന്ത്യ കസാക്കിസ്ഥാനോടും പരാജയപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.