ചൈന തുടങ്ങി

Monday 20 August 2018 3:06 am IST

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ചൈന മെഡല്‍ വേട്ട തുടങ്ങി. 17 സ്വര്‍ണം നിര്‍ണയിക്കപ്പെട്ടതില്‍ ഏഴ് നേടിയാണ് ചൈനയുടെ കുതിപ്പ്. ഒപ്പം അഞ്ച് വെള്ളിയും നാല് വെങ്കലവും കരസ്ഥമാക്കി. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും 4 വെങ്കലവുമടക്കം 11 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്ത്. രണ്ട് വീതം സ്വര്‍ണവും മൂന്ന് വെള്ളിയും 4 വെങ്കലവുമടക്കം 9 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമത്. ഇന്തോനേഷ്യ, ചൈനീസ് തായ്‌പെയ്, തായ്‌ലന്‍ഡ്, കസാക്കിസ്ഥാന്‍, മംഗോളിയ രാജ്യങ്ങളും ആദ്യ ദിനം സ്വര്‍ണ പട്ടികയില്‍ ഇടം നേടി.

ഗെയിംസിലെ ആദ്യ സ്വര്‍ണത്തിന് അവകാശിയായത് ചൈനയാണ്. വുഷുവില്‍ സണ്‍ പെയുവാനാണ് സ്വര്‍ണം നേടിയത്. ചൈനീസ് ആയോധകലയായ വുഷുവില്‍ 9.75 സ്‌കോര്‍ ചെയ്താണ് ഇരുപത്തിയെട്ടുകാരനായ സണ്‍ ഒന്നാമതെത്തിയത്. ഇന്തോനേഷ്യയുടെ പത്തൊമ്പതുകാരന്‍ എഡ്ഗര്‍ മാര്‍വെലോ രണ്ടാമതെത്തി. ചൈനീസ് തായ്—പെയിയുടെ സെമിന്‍ സായിക്കാണ് വെങ്കലം. ഇന്ത്യന്‍ താരം അഞ്ജുല്‍ നമേദിയോ അഞ്ചാം സ്ഥാനത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.