ശ്രീകൃഷ്ണ ജയന്തി: ശോഭായാത്രയില്ല ജപയാത്രയും പ്രാര്‍ത്ഥനായജ്ഞവും

Sunday 19 August 2018 9:27 pm IST

കൊച്ചി: പ്രളയദുരിതത്തെ തുടര്‍ന്ന് ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി ആചാരം മാത്രമാക്കാന്‍ ബാലഗോകുലം തീരുമാനിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ എല്ലാ സ്ഥലങ്ങളിലും ലോക നന്മയ്ക്കു വേണ്ടിയുള്ള നാമജപയാത്രയും പ്രാര്‍ത്ഥനായജ്ഞനും നടത്തും. 

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കു വേണ്ടി ചെലവാക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ബാലികാബാലന്മാരുടെ പുനരധിവാസത്തിനും വേണ്ടി വിനിയോഗിക്കും. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തുന്ന ശ്രീകൃഷ്ണ ഗോപികാ വേഷങ്ങളോടുകൂടിയ ശോഭായാത്ര, പതാകദിനം, ഗോപൂജ, വിവിധ സാംസ്‌കാരിക പരിപാടികള്‍, ചെണ്ടമേളം, ഫ്‌ളോട്ടുകള്‍ തുടങ്ങി എല്ലാ ആഘോഷ പരിപാടികളും വേണ്ടെന്നുവെച്ച് ''കണ്ണീരൊപ്പാം കണ്ണനോടൊപ്പം'' എന്ന പുനരധിവാസ പ്രവര്‍ത്തനത്തിന് പങ്കാളിയാവണമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി ബാബുരാജ് അഭ്യര്‍ത്ഥിച്ചു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.