തൃശൂര്‍: ഷോളയാര്‍ ഡാമില്‍ എട്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ ദിവസം ഇവരെ നാവികസേന ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
ഷോളയാര്‍ ഡാമിലേക്കും അതിരപ്പള്ളി-വാഴച്ചാല്‍ മേഖലകളിലേക്കും ഉള്ള റോഡുകള്‍ തകര്‍ന്നതാണ് ഇവര്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായത്. ഉദ്യോഗസ്ഥരെ ഇന്ന് പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഉദ്യോഗസ്ഥര്‍ ഇവിടെ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: