വിമാന സര്‍വീസ് തുടങ്ങി; അടുത്ത താവളങ്ങള്‍വരെ

Monday 20 August 2018 11:10 am IST
കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലേക്കും വിമാന സര്‍വീസ് തുടങ്ങും. മറ്റ് വിമാനക്കമ്പനികളും സര്‍വീസ് ഉടന്‍ തുടങ്ങും.

കൊച്ചി: നാവിക വിമാനത്താവളത്തില്‍നിന്ന് (ഐഎന്‍എസ് ഗരുഡ) ഒമ്പതുവര്‍ഷത്തിനു ശേഷം ഇന്ന് യാത്രാ വിമാന സര്‍വീസ് നടത്തി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഈമാസം 26 വരെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിരിക്കുായാണ്. പകരം മറ്റു വിമാനത്താവളങ്ങളിലേക്കുള്ള ചെറുദൂര സര്‍വീസുകള്‍ കുറച്ചുനാളേക്ക് ഇവിടെനിന്നായിരിക്കും. 1999 ജൂണ്‍ പത്തിനാണ് ഇവിടുന്ന് യാത്രാവിമാന സര്‍വീസ് നെടുമ്പാശേിയിലേക്ക് മാറ്റിയത്. 

എയര്‍ ഇന്ത്യയുടെ ഉപ കമ്പനിയായ അലയന്‍സ് എയറിന്റെ ബെഗളൂരു-കൊച്ചി എടിആര്‍ വിമാനമാണ് ഇന്ന് കാലത്ത് ഏഴരയ്ക്ക് ഐഎന്‍എസ് ഗരുഡയില്‍ ഇറങ്ങിയത്. 70 പേര്‍ക്കാണിതില്‍ യാത്ര സാധിക്കുന്നത്.

 

നാവിക സേനാ വിമാനത്താവളത്തില്‍നിന്ന് യാത്രാ വിമാന സര്‍വീസുകള്‍ നടത്താന്‍ നേവല്‍ എയര്‍സ്‌റ്റേഷനും ഗരുഡയും സംയുക്തമായി സൗകര്യങ്ങള്‍ ഒരുക്കി. സിവില്‍ ഏവിയേഷന്‍ ജോയിന്റ് ഡയറക്ടര്‍ ജനറലിന്റെ അധ്യക്ഷതയില്‍ സിയാല്‍, സിഐഎസ്എഫ്, വിവിധ വിമാനക്കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്ത യോഗം നടന്നു. സ്‌കൂള്‍ ഓഫ് നേവല്‍ എയര്‍മെന്‍ വിശദ പദ്ധതികള്‍ തയാറാക്കി.

കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലേക്കും വിമാന സര്‍വീസ് തുടങ്ങും. മറ്റ് വിമാനക്കമ്പനികളും സര്‍വീസ് ഉടന്‍ തുടങ്ങും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.